2009, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

ഇതും കേള്‍ക്കേണ്ട വാര്‍ത്ത തന്നെ

Kerala bags Diamond State Awards for best state

The second IBN 7 Diamond state awards recognising human and social development efforts by the different states have been announced.



The award for the best big state has been won by Kerala for the second time in a row. The state also picked up awards for basic infrastructure, healthcare and environment .Goa walked away with the award for the best small state for the second time. Among the big states, Tamil Nadu received awards for water and sanitation and women empowerment and Chattisgarh for education and employment. Among small states Himachal pradesh won awards for women empowerment and employment.

2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

ഇറാഖിന്റെ സ്വാതന്ത്ര്യം

മഹത്തായ ബാബിലോണിയന്‍ സംസ്കാരവും , സംസ്കാരം എന്ന വാക്ക് പോലും ഉച്ചരിക്കാന്‍ അര്‍ഹതയില്ലാത്ത അമേരിക്കന്‍ ഭരണകൂടവും തമ്മില്‍ നടന്ന ഈ യുദ്ധത്തില്‍ ആര്‍ക്കാണ് നഷ്ട്ടം?


മാനവരാശിക്കോ?

ഇറാഖി തെരുവോരങ്ങളില്‍ പിടഞ്ഞു വീണ നിഷ്കളങ്കരായ പിഞ്ചുപൈതങ്ങള്‍ക്കോ?


ലോകം എന്നാണു ഈ ചോരകൊതിയന്‍ ചെന്നായയുടെ മുഖം മൂടി വലിച്ചു കീറുന്നത്,

എല്ലാത്തിനും ദൈവം സാക്ഷി

2003 നു മുന്‍പും പിന്പും ഉള്ള ഇറാഖ്








2009, സെപ്റ്റംബർ 27, ഞായറാഴ്‌ച

വിദ്യാ(മദ്യാ)രംഭം, കേരളത്തിന്റെ പുതിയമുഖം!!!!!!!!!!!


2009, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

ഈദ്‌ ആശംസകള്‍


ഈദ്‌ ആശംസകള്‍


2009, സെപ്റ്റംബർ 16, ബുധനാഴ്‌ച

ഇന്ത്യന്‍ കന്നുകാലികളും ശശി തരൂരും ,

തൊണ്ണൂറു ശതമാനം ഇന്ത്യന്‍ പ്രവാസികളും യാത്ര ചെയ്യുന്ന എകനോമി ക്ലാസ്സ്‌ കന്നുകാലി ക്ലാസ്സ്‌ ആണെന്ന് വിദേശകാര്യസഹമന്ത്രി, അതായത് പാവപെട്ട ഇന്ത്യന്‍ പ്രവാസികള്‍ മന്ത്രിയുടെ കണ്ണില്‍ കന്നുകാലികള്‍ക്ക് തുല്യം

വിദേശകാര്യം കൈകാര്യം ചെയ്യാന്‍ ഇതില്‍ കൂടുതല്‍ എന്ത് യോഗ്യത വേണം .

ജയ്‌ ജയ്‌ ശശി തരൂര്‍
 
വീണ്ടും വായിക്കാന്‍
മാതൃഭൂമിയില്‍ കണ്ടത്
ന്യൂഡല്‍ഹി: വിമാനത്തിലെ ഇക്കണോമി ക്ലാസിലെ യാത്ര 'കന്നുകാലി ക്ലാസി'ലെ യാത്രയാണെന്ന വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്‌പാര്‍ട്ടി രംഗത്തെത്തി. ഇതിനെ പൂര്‍ണമായും അപലപിക്കുന്നുവെന്ന്‌ എ.ഐ.സി.സി. വക്താവ്‌ ജയന്തി നടരാജന്‍ പറഞ്ഞു.



''തരൂരിന്റെ പ്രസ്‌താവന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്‌ യോജിച്ചതല്ല. ഇന്ത്യന്‍ മാനസികാവസ്ഥ വെച്ചുനോക്കുമ്പോഴും ഇത്‌ അംഗീകരിക്കാനാവില്ല''-അവര്‍ പറഞ്ഞു.



സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ വെബ്‌സൈറ്റായ 'ട്വിറ്ററി'ലാണ്‌ തരൂരിന്റെ പരാമര്‍ശം പ്രത്യക്ഷപ്പെട്ടത്‌. ''തീര്‍ച്ചയായും നമ്മുടെ എല്ലാ വിശുദ്ധ പശുക്കളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കന്നുകാലി ക്ലാസില്‍'' എന്ന്‌ തരൂര്‍ എഴുതിയതാണ്‌ വിവാദമായത്‌.


''ഘാനയില്‍നിന്ന്‌ ലൈബീരിയയിലേക്ക്‌ നിങ്ങള്‍ പോകുന്നത്‌ കന്നുകാലി ക്ലാസിലാണോ'' എന്ന്‌ ഒരാള്‍ ചോദിച്ചതിന്‌ മറുപടിയായാണ്‌ തരൂര്‍ ഇങ്ങനെയെഴുതിയത്‌.


'കന്നുകാലി ക്ലാസ്‌' എന്ന പ്രയോഗം അംഗീകരിക്കാനാവില്ലെന്നും ആയിരക്കണക്കിനാളുകള്‍ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നുണ്ടെന്നും ജയന്തി പറഞ്ഞു.


ശശി തരൂരിനെ മന്ത്രിയായി തിരഞ്ഞെടുത്തത്‌ തെറ്റായ തീരുമാനമായിരുന്നോ എന്ന ചോദ്യത്തിന്‌ അത്‌ പ്രധാനമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും താന്‍ തരൂരിന്റെ പ്രസ്‌താവനയെക്കുറിച്ച്‌ മാത്രമാണ്‌ പറയുന്നതെന്നും ചൂണ്ടിക്കാട്ടി.


മൂന്നു മാസത്തോളം പഞ്ചനക്ഷത്ര ഹോട്ടലില്‍ തരൂര്‍താമസിച്ചത്‌ വിവാദമായിരുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായി ഹോട്ടല്‍ ഒഴിയാന്‍ ധനമന്ത്രി പ്രണബ്‌മുഖര്‍ജി തരൂരിനോട്‌ ആവശ്യപ്പെട്ടിരുന്നു.

2009, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

RICH RULERS, POOR INDIANS!!!!!!!!!

ഇതെന്തൊരു മറിമായം !!!!!!

ദില്ലി: കേരളം ഗുണ്ടകളുടെ സ്വന്തം നാടാണെന്ന പ്രതിപക്ഷാരോപണങ്ങള്‍ക്കിടെ ക്രമസമാധാനപാലന രംഗത്ത്‌ രാജ്യത്തെ ഏറ്റവും മികവുറ്റ സംസ്ഥാനമായി ഇന്ത്യാ ടുഡെ വാരിക കേരളത്തെ തിരഞ്ഞെടുത്തു. ക്രമസമാധാനപാലനത്തിന്റെ വിവിധ ഘടകങ്ങള്‍ പരിശോധിച്ചാണ്‌ അവാര്‍ഡ്‌ നിര്‍ണയിച്ചത്‌.

സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നും ആഭ്യന്തര മന്ത്രി രാജിവെയ്‌ക്കണമെന്നും ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസും മറ്റും പ്രതിപക്ഷ സംഘടനകളും പ്രക്ഷോഭത്തിനിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ലഭിച്ച പുരസ്‌ക്കാരം പരമാവധി നേട്ടമാക്കാനാണ്‌ ഭരണപക്ഷത്തിന്റെ ശ്രമം.

സെപ്‌റ്റംബര്‍ 14ന്‌ ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രണബ്‌ മുഖര്‍ജിയാണ്‌ അവാര്‍ഡുകള്‍ സമ്മാനിയ്‌ക്കുന്നത്‌. പുരസ്‌ക്കാരമേറ്റുവാങ്ങാന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനെ ദില്ലിയിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌. പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി ആഭ്യന്തര മന്ത്രി രാജിവെയ്‌ക്കണമെന്ന്‌ ആവശ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവ്‌ മികച്ച ക്രമസമാധാനപാലനത്തിനുള്ള പുരസ്‌ക്കാരം കേരളത്തിന്‌ സമ്മാനിയ്‌ക്കുന്നതിന്റെ വൈരുദ്ധ്യം ഉയര്‍ത്തിക്കാട്ടാനാണ്‌ ഭരണപക്ഷത്തിന്റെ ശ്രമം.
 

2009, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

ഭരണകൂട ഭീകരതയുടെ മറ്റൊരു മുഖം



ഗുജറാത്തില്‍ വെടി വെച്ച് കൊല്ലപെട്ട മലയാളി അടക്കം നാല് പേര്‍ക്കും ഗുജറാത്ത്‌ പോലീസ് അവകാശപെടുന്നപോലെയുള്ള തീവ്രവാദ ബന്ധമില്ലെന്ന് അഹമ്മദാബാദ്‌ മേട്രോപോളിടന്‍ കോടതി,    നാല് പേര്‍ കൊല്ലപെട്ടതും വ്യാജ ഏറ്റുമുട്ടലിലൂടെയാനെന്നും കോടതി പറഞ്ഞിരിക്കുന്നു

2004 ജൂണ്‍ 14 നാണ് പ്രനേഷ്കുമാര്‍ എന്ന ജവീദ്‌ ഗുലാമും മുംബയിലെ കോളേജ് വിധ്യാര്തിനി ഇശ്രത്‌ ജഹാന്‍ അടക്കം നാല് പേരെ ഗുജറാത്ത്‌ പോലീസ് നിഷ്ടൂരം വെടിവെച്ച് കൊന്നു അവരില്‍ ലഷ്കര്‍ ബന്ധം ചാര്‍ത്തിയത്, നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നതാണ് ഇവെര്‍ക്കെതിരെ ക്രൈംബ്രാഞ്ച്‌ ചുമത്തിയ ആരോപണം,

നേരത്തെ ഇതേ രീതിയില്‍ സുഹറ ബുദ്ധിന്‍ ശൈഖിനെ കൊന്നതും വ്യാജ ഏറ്റുമുട്ടലിലൂടെ ആയിരുന്നു എന്നും കോടതി കണ്ടെത്തിയിരുന്നു, തെളിവ് നശിപിക്കാന്‍ അദ്ദേഹത്തിന്‍റെ ഭാര്യയെ പോലീസ് കൊന്നു കത്തിക്കുകയും ചെയ്തു,

2009, സെപ്റ്റംബർ 6, ഞായറാഴ്‌ച

വീണ്ടും വായിക്കുവാന്‍

ഉത്തര്‍പ്രദേശിലെ കടുത്ത വരള്‍ച്ച സ്‌ത്രീകള്‍ക്ക്‌ ശാപമാകുന്നു. വരള്‍ച്ചയെത്തുടര്‍ന്ന്‌ കൃഷിചെയ്യാന്‍ കഴിയാതെ സാമ്പത്തിക ഞെരുക്കവും നഷ്ടവും നേരിടുന്ന കര്‍ഷകര്‍ അതിനെ അതിജീവിക്കാന്‍ ഒരു വഴി കണ്ടെത്തി.
ഭാര്യമാരെ വില്‍ക്കുക. ഇതുവഴി കുടുംബത്തെ രക്ഷിക്കാനുള്ള തത്രപ്പാടിലാണ്‌ കര്‍ഷകര്‍. വരള്‍ച്ച കടുത്തതോടെ യുപിയില്‍ ബുന്ദേല്‍ഖണ്ഡില്‍ വ്യഭിചാരം പൊടിപൊടിക്കുകയാണ്‌. മിക്ക കര്‍ഷക കുടുംബങ്ങളും വരള്‍ച്ചയെത്തുടര്‍ന്ന്‌ പട്ടിണിയിലാണ്‌.
ജീവിത മാര്‍ഗമായി കൃഷിപ്പണിമാത്രമറിയാവുന്ന ഗ്രാമീണ സ്‌ത്രീകള്‍ പവരും കുടുംബത്തിന്റെ വിശപ്പടക്കാന്‍ ശരീരം വില്‍ക്കുകയാണ്‌. ദിവസത്തിലൊരിക്കല്‍ സ്വന്തം ശരീരം വിറ്റു കിട്ടുന്ന അമ്പതോ നൂറോ രൂപകൊണ്ടാണ്‌ പല കുടുംബങ്ങളും കഴിയുന്നത്‌.
പട്ടിണി സഹിക്കാന്‍ കഴിയാതായപ്പോള്‍ ഭര്‍ത്താവ്‌ തന്നെ 1500 രൂപയ്‌ക്ക്‌ വിറ്റ കഥയാണ്‌ സംഗീതയെന്ന യുവതിയ്‌ക്ക്‌ പറയാനുള്ളത്‌. നിയമവിരുദ്ധമായ ഈ നടപടികള്‍ അധികൃതരുടെ അറിവോടെയാണ്‌ നടക്കുന്നത്‌.
വിവാഹിതരായ സ്‌ത്രീകളെ വീണ്ടും വിവാഹം കഴിയ്‌ക്കുന്നുവെന്ന്‌ കാണിച്ച്‌ പത്തുരൂപയുടെ മുദ്രപ്പത്രത്തില്‍ ഒപ്പിടുവിച്ചാണ്‌ വില്‍പ്പന നടക്കുന്നത്‌. മുദ്രപ്പത്രത്തില്‍ ഒപ്പിടുന്നതോടെ എല്ലാം നിയമവിധേയമാകും. ഇതോടെ സ്‌ത്രീകളെ വില്‍ക്കുന്നയാളും വാങ്ങുന്നയാളും നിയമത്തിന്‌ മുന്നില്‍ സുരക്ഷിതരാകും.

2009, സെപ്റ്റംബർ 1, ചൊവ്വാഴ്ച

അന്തോണിസ്‌ പുണ്യാളന് സര്‍വസ്തുതിയും, ചാരായഷാപ്പ് പൂട്ടിച്ചു ബിവറേജസ് തുടങ്ങിയതിനു

ചാലക്കുടി: കാണം വിറ്റും ഓണം ഉണ്ണണം എന്നത് മലയാളിയുടെ ശീലം. എന്നാലും അല്‍പം മദ്യം കൂടി അകമ്പടിക്കില്ലെങ്കില്‍ എന്തോണം എന്നായി അവസ്ഥ. ഓണം പൊടിക്കാന്‍ മലയാളി വാങ്ങിയത് 132 കോടി രൂപയുടെ മദ്യമാണ്. ഇന്നലെ മാത്രം വിറ്റത് 34 കോടിയുടെ മദ്യം. ചാലക്കുടിയിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത്. ഒന്നാം തീയതിയായതിനാല്‍ ഇന്ന് ബിവറേജസ് കോര്‍പറേഷന്റെ വിതരണ കേന്ദ്രങ്ങള്‍ അവധിയായതാണ് ഇന്നലെ റെക്കോഡ് വില്‍പനയ്ക്ക് കാരണം.

ബിവറേജസ് കോര്‍പറേഷന്റെ കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഓണത്തലേന്ന് 22.62 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 49 ശതമാനത്തിന്റെ വര്‍ധന. ആഗസ്ത് 26 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് ആകെ വിറ്റത് 132 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇതേ സമയം 110 കോടി രൂപയുടെ മദ്യ വില്‍പനയാണ് നടന്നത്‌

nostalgic onam

ONAM GREETINGS