2009, സെപ്റ്റംബർ 6, ഞായറാഴ്‌ച

വീണ്ടും വായിക്കുവാന്‍

ഉത്തര്‍പ്രദേശിലെ കടുത്ത വരള്‍ച്ച സ്‌ത്രീകള്‍ക്ക്‌ ശാപമാകുന്നു. വരള്‍ച്ചയെത്തുടര്‍ന്ന്‌ കൃഷിചെയ്യാന്‍ കഴിയാതെ സാമ്പത്തിക ഞെരുക്കവും നഷ്ടവും നേരിടുന്ന കര്‍ഷകര്‍ അതിനെ അതിജീവിക്കാന്‍ ഒരു വഴി കണ്ടെത്തി.
ഭാര്യമാരെ വില്‍ക്കുക. ഇതുവഴി കുടുംബത്തെ രക്ഷിക്കാനുള്ള തത്രപ്പാടിലാണ്‌ കര്‍ഷകര്‍. വരള്‍ച്ച കടുത്തതോടെ യുപിയില്‍ ബുന്ദേല്‍ഖണ്ഡില്‍ വ്യഭിചാരം പൊടിപൊടിക്കുകയാണ്‌. മിക്ക കര്‍ഷക കുടുംബങ്ങളും വരള്‍ച്ചയെത്തുടര്‍ന്ന്‌ പട്ടിണിയിലാണ്‌.
ജീവിത മാര്‍ഗമായി കൃഷിപ്പണിമാത്രമറിയാവുന്ന ഗ്രാമീണ സ്‌ത്രീകള്‍ പവരും കുടുംബത്തിന്റെ വിശപ്പടക്കാന്‍ ശരീരം വില്‍ക്കുകയാണ്‌. ദിവസത്തിലൊരിക്കല്‍ സ്വന്തം ശരീരം വിറ്റു കിട്ടുന്ന അമ്പതോ നൂറോ രൂപകൊണ്ടാണ്‌ പല കുടുംബങ്ങളും കഴിയുന്നത്‌.
പട്ടിണി സഹിക്കാന്‍ കഴിയാതായപ്പോള്‍ ഭര്‍ത്താവ്‌ തന്നെ 1500 രൂപയ്‌ക്ക്‌ വിറ്റ കഥയാണ്‌ സംഗീതയെന്ന യുവതിയ്‌ക്ക്‌ പറയാനുള്ളത്‌. നിയമവിരുദ്ധമായ ഈ നടപടികള്‍ അധികൃതരുടെ അറിവോടെയാണ്‌ നടക്കുന്നത്‌.
വിവാഹിതരായ സ്‌ത്രീകളെ വീണ്ടും വിവാഹം കഴിയ്‌ക്കുന്നുവെന്ന്‌ കാണിച്ച്‌ പത്തുരൂപയുടെ മുദ്രപ്പത്രത്തില്‍ ഒപ്പിടുവിച്ചാണ്‌ വില്‍പ്പന നടക്കുന്നത്‌. മുദ്രപ്പത്രത്തില്‍ ഒപ്പിടുന്നതോടെ എല്ലാം നിയമവിധേയമാകും. ഇതോടെ സ്‌ത്രീകളെ വില്‍ക്കുന്നയാളും വാങ്ങുന്നയാളും നിയമത്തിന്‌ മുന്നില്‍ സുരക്ഷിതരാകും.

1 അഭിപ്രായങ്ങള്‍:

Blogger വീകെ പറഞ്ഞു...

ഭാരതം തിളങ്ങി തിളങ്ങി മുന്നോ‍ട്ടു കുതിക്കുമ്പോൾ കാർഷിക രാജ്യത്തെ കർഷകരുടെ നില അത്യന്തം ശോചനീയം തന്നെ.
തല കുനിഞ്ഞു പോകുന്നു....

2009, സെപ്റ്റംബർ 6 4:11 AM  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം