2009, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

ഇതെന്തൊരു മറിമായം !!!!!!

ദില്ലി: കേരളം ഗുണ്ടകളുടെ സ്വന്തം നാടാണെന്ന പ്രതിപക്ഷാരോപണങ്ങള്‍ക്കിടെ ക്രമസമാധാനപാലന രംഗത്ത്‌ രാജ്യത്തെ ഏറ്റവും മികവുറ്റ സംസ്ഥാനമായി ഇന്ത്യാ ടുഡെ വാരിക കേരളത്തെ തിരഞ്ഞെടുത്തു. ക്രമസമാധാനപാലനത്തിന്റെ വിവിധ ഘടകങ്ങള്‍ പരിശോധിച്ചാണ്‌ അവാര്‍ഡ്‌ നിര്‍ണയിച്ചത്‌.

സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നും ആഭ്യന്തര മന്ത്രി രാജിവെയ്‌ക്കണമെന്നും ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസും മറ്റും പ്രതിപക്ഷ സംഘടനകളും പ്രക്ഷോഭത്തിനിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ലഭിച്ച പുരസ്‌ക്കാരം പരമാവധി നേട്ടമാക്കാനാണ്‌ ഭരണപക്ഷത്തിന്റെ ശ്രമം.

സെപ്‌റ്റംബര്‍ 14ന്‌ ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രണബ്‌ മുഖര്‍ജിയാണ്‌ അവാര്‍ഡുകള്‍ സമ്മാനിയ്‌ക്കുന്നത്‌. പുരസ്‌ക്കാരമേറ്റുവാങ്ങാന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനെ ദില്ലിയിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌. പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി ആഭ്യന്തര മന്ത്രി രാജിവെയ്‌ക്കണമെന്ന്‌ ആവശ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവ്‌ മികച്ച ക്രമസമാധാനപാലനത്തിനുള്ള പുരസ്‌ക്കാരം കേരളത്തിന്‌ സമ്മാനിയ്‌ക്കുന്നതിന്റെ വൈരുദ്ധ്യം ഉയര്‍ത്തിക്കാട്ടാനാണ്‌ ഭരണപക്ഷത്തിന്റെ ശ്രമം.
 

1 അഭിപ്രായങ്ങള്‍:

Blogger നാസു പറഞ്ഞു...

കേരളത്തില്‍ ഇത്രയേറെ ക്രമസമാധാനപ്രശ്‌നം ഉണ്ടായ കാലം ഇതിന്‌ മുമ്പുണ്ടായിട്ടില്ല. 23 പൊലീസ്‌ സ്റ്റേഷനുകള്‍ ആക്രമിച്ചത്‌ മാര്‍ക്‌സിസ്റ്റുകാരാണ്‌. ഇപ്പോള്‍ അവര്‍ മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌- ചെന്നിത്തല കുറ്റപ്പെടുത്തി.

2009, സെപ്റ്റംബർ 12 12:04 AM  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം