2009, സെപ്റ്റംബർ 16, ബുധനാഴ്‌ച

ഇന്ത്യന്‍ കന്നുകാലികളും ശശി തരൂരും ,

തൊണ്ണൂറു ശതമാനം ഇന്ത്യന്‍ പ്രവാസികളും യാത്ര ചെയ്യുന്ന എകനോമി ക്ലാസ്സ്‌ കന്നുകാലി ക്ലാസ്സ്‌ ആണെന്ന് വിദേശകാര്യസഹമന്ത്രി, അതായത് പാവപെട്ട ഇന്ത്യന്‍ പ്രവാസികള്‍ മന്ത്രിയുടെ കണ്ണില്‍ കന്നുകാലികള്‍ക്ക് തുല്യം

വിദേശകാര്യം കൈകാര്യം ചെയ്യാന്‍ ഇതില്‍ കൂടുതല്‍ എന്ത് യോഗ്യത വേണം .

ജയ്‌ ജയ്‌ ശശി തരൂര്‍
 
വീണ്ടും വായിക്കാന്‍
മാതൃഭൂമിയില്‍ കണ്ടത്
ന്യൂഡല്‍ഹി: വിമാനത്തിലെ ഇക്കണോമി ക്ലാസിലെ യാത്ര 'കന്നുകാലി ക്ലാസി'ലെ യാത്രയാണെന്ന വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്‌പാര്‍ട്ടി രംഗത്തെത്തി. ഇതിനെ പൂര്‍ണമായും അപലപിക്കുന്നുവെന്ന്‌ എ.ഐ.സി.സി. വക്താവ്‌ ജയന്തി നടരാജന്‍ പറഞ്ഞു.



''തരൂരിന്റെ പ്രസ്‌താവന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്‌ യോജിച്ചതല്ല. ഇന്ത്യന്‍ മാനസികാവസ്ഥ വെച്ചുനോക്കുമ്പോഴും ഇത്‌ അംഗീകരിക്കാനാവില്ല''-അവര്‍ പറഞ്ഞു.



സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ വെബ്‌സൈറ്റായ 'ട്വിറ്ററി'ലാണ്‌ തരൂരിന്റെ പരാമര്‍ശം പ്രത്യക്ഷപ്പെട്ടത്‌. ''തീര്‍ച്ചയായും നമ്മുടെ എല്ലാ വിശുദ്ധ പശുക്കളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കന്നുകാലി ക്ലാസില്‍'' എന്ന്‌ തരൂര്‍ എഴുതിയതാണ്‌ വിവാദമായത്‌.


''ഘാനയില്‍നിന്ന്‌ ലൈബീരിയയിലേക്ക്‌ നിങ്ങള്‍ പോകുന്നത്‌ കന്നുകാലി ക്ലാസിലാണോ'' എന്ന്‌ ഒരാള്‍ ചോദിച്ചതിന്‌ മറുപടിയായാണ്‌ തരൂര്‍ ഇങ്ങനെയെഴുതിയത്‌.


'കന്നുകാലി ക്ലാസ്‌' എന്ന പ്രയോഗം അംഗീകരിക്കാനാവില്ലെന്നും ആയിരക്കണക്കിനാളുകള്‍ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നുണ്ടെന്നും ജയന്തി പറഞ്ഞു.


ശശി തരൂരിനെ മന്ത്രിയായി തിരഞ്ഞെടുത്തത്‌ തെറ്റായ തീരുമാനമായിരുന്നോ എന്ന ചോദ്യത്തിന്‌ അത്‌ പ്രധാനമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും താന്‍ തരൂരിന്റെ പ്രസ്‌താവനയെക്കുറിച്ച്‌ മാത്രമാണ്‌ പറയുന്നതെന്നും ചൂണ്ടിക്കാട്ടി.


മൂന്നു മാസത്തോളം പഞ്ചനക്ഷത്ര ഹോട്ടലില്‍ തരൂര്‍താമസിച്ചത്‌ വിവാദമായിരുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായി ഹോട്ടല്‍ ഒഴിയാന്‍ ധനമന്ത്രി പ്രണബ്‌മുഖര്‍ജി തരൂരിനോട്‌ ആവശ്യപ്പെട്ടിരുന്നു.

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം