അന്തോണിസ് പുണ്യാളന് സര്‍വസ്തുതിയും, ചാരായഷാപ്പ് പൂട്ടിച്ചു ബിവറേജസ് തുടങ്ങിയതിനു
ചാലക്കുടി: കാണം വിറ്റും ഓണം ഉണ്ണണം എന്നത് മലയാളിയുടെ ശീലം. എന്നാലും അല്‍പം മദ്യം കൂടി അകമ്പടിക്കില്ലെങ്കില്‍ എന്തോണം എന്നായി അവസ്ഥ. ഓണം പൊടിക്കാന്‍ മലയാളി വാങ്ങിയത് 132 കോടി രൂപയുടെ മദ്യമാണ്. ഇന്നലെ മാത്രം വിറ്റത് 34 കോടിയുടെ മദ്യം. ചാലക്കുടിയിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത്. ഒന്നാം തീയതിയായതിനാല്‍ ഇന്ന് ബിവറേജസ് കോര്‍പറേഷന്റെ വിതരണ കേന്ദ്രങ്ങള്‍ അവധിയായതാണ് ഇന്നലെ റെക്കോഡ് വില്‍പനയ്ക്ക് കാരണം.
ബിവറേജസ് കോര്‍പറേഷന്റെ കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഓണത്തലേന്ന് 22.62 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 49 ശതമാനത്തിന്റെ വര്‍ധന. ആഗസ്ത് 26 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് ആകെ വിറ്റത് 132 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇതേ സമയം 110 കോടി രൂപയുടെ മദ്യ വില്‍പനയാണ് നടന്നത്
5 അഭിപ്രായങ്ങള്‍:
ആദ്യത്തെ തേങ്ങ ഞാന്‍ ഉടക്കുന്നു. എല്ലാ ആശംസകളും..
മദ്യം ശരണം ഗച്ചാമി.
ചാല"ക്കുടി" തന്നെ......
മദ്യം ശരണം ഗച്ചാമി.
അരിയല്ലൂര്‍ക്കാരണാന്‍ല്ലെ..
ശ്രീജിത്തിനെ അറിയുമോ.. കവി.. ഞമ്മളെ ഫ്രണ്ടാ....
മദ്യമേഘലയിലുള്ള ഈ വളര്‍ച്ചാ നിരക്ക് കണ്ടു ലോകം അസൂയ പെടട്ടെ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം